Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FCRA Amendment

എ​ഫ്സി​ആ​ർ​എ നി​യ​മ​ഭേ​ദ​ഗ​തി; സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി രൂ​പീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: എ​ഫ്സി​ആ​ർ​എ നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലി​ൽ പാ​ർ​ല​മെ​ന്‍റ് സം​യു​ക്ത സ​മി​തി രൂ​പീ​ക​രി​ച്ചു. പാ​ർ​ല​മെ​ന്‍റി​ന്‍റെ  ഇ​രു സ​ഭ​ക​ളി​ലെ​യും അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി 31 അം​ഗ സം​യു​ക്ത സ​മി​തി​യാ​ണ് രൂ​പീ​ക​രി​ച്ച​ത്.  ബി​ഹാ​റി​ൽ​നി​ന്നു​ള്ള ബി​ജെ​പി എം​പി സ​ഞ്ജ​യ് ജ​യ്സ്വാ​ളാ​ണ് സ​മി​തി അ​ധ്യ​ക്ഷ​ൻ.

സ​മി​തി​യി​ൽ ലോ​ക്‌​സ​ഭ​യി​ൽ നി​ന്ന് 21 അം​ഗ​ങ്ങ​ളും രാ​ജ്യ​സ​ഭ​യി​ൽ നി​ന്ന് 10 അം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്. ബി​ജെ​പി​ക്ക് 14 അം​ഗ​ങ്ങ​ളും കോ​ൺ​ഗ്ര​സി​ന് അ​ഞ്ച് അം​ഗ​ങ്ങ​ളു​മു​ണ്ട്. ജ​ന​താ​ദ​ൾ -യു, ​തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, ഡി​എം​കെ എ​ന്നീ പാ​ർ​ട്ടി​ക​ൾ​ക്ക് ര​ണ്ട് അം​ഗ​ങ്ങ​ൾ വീ​ത​വും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി, ഐ​യു​എം​എ​ൽ, ശി​വ​സേ​ന, എ​ൻ​സി​പി (എ​സ്പി), എ​ൻ​സി​പി, ടി​ഡി​പി എ​ന്നീ പാ​ർ​ട്ടി​ക​ൾ​ക്ക് ഓ​രോ അം​ഗം വീ​ത​വു​മു​ണ്ട്.

സ​ഞ്ജ​യ് ജ​യ്‌​സ്വാ​ളി​നെ കൂ​ടാ​തെ ഭാ​ര​തൃ​ഹ​രി മ​ഹ്താ​ബ്, തേ​ജ​സ്വി സൂ​ര്യ, ക​മ​ലേ​ഷ് ജാം​ഗ്ഡെ, മു​കേ​ഷ്‌​കു​മാ​ർ ച​ന്ദ്ര​കാ​ന്ത് ദ​ലാ​ൽ, നി​ഷി​കാ​ന്ത് ദു​ബെ, വി​ഷ്ണു ദ​യാ​ൽ റാം, ​അ​ന​ന്ത നാ​യ​ക്, അ​ര​വി​ന്ദ് ധ​ർ​മ​പു​രി എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ ബി​ജെ​പി​യു​ടെ ലോ​ക്‌​സ​ഭാ അം​ഗ​ങ്ങ​ൾ. കോ​ൺ​ഗ്ര​സി​ന്‍റെ ആ​ന്‍റോ ആ​ന്‍റ​ണി, ക്യാ​പ്റ്റ​ൻ വി​രി​യാ​റ്റോ ഫെ​ർ​ണാ​ണ്ട​സ്, മു​ഹ​മ്മ​ദ് ഹം​ദു​ല്ല സ​ഈ​ദ്, കാ​ളി​ച​ര​ൺ മു​ണ്ട എ​ന്നി​വ​രും സ​മി​തി​യി​ലു​ണ്ട്.

രാ​ജ്യ​സ​ഭ​യി​ൽ നി​ന്ന് ബി​ജെ​പി​യു​ടെ സി. ​സ​ദാ​ന​ന്ദ​ൻ മാ​സ്റ്റ​ർ, ഹ​ർ​ഷ​വ​ർ​ധ​ൻ ശൃം​ഗ്ല, ഉ​ജ്ജ്വ​ൽ ദേ​വ​റാ​വു നി​കം, അ​ൽ​ക്ക ഗു​ർ​ജ​ർ, സ​ത് പാ​ൽ ശ​ർ​മ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലു​ള്ള​ത്. പ്ര​ഫു​ൽ പ​ട്ടേ​ൽ, സ​ഞ്ജ​യ് കു​മാ​ർ ഝാ, ​ക്രി​സ്റ്റ​ഫ​ർ മ​ണി​ക്യം, മേ​ന​ക ഗു​രു​സ്വാ​മി, പി. ​വി​ൽ​സ​ൺ എ​ന്നി​വ​രും രാ​ജ്യ​സ​ഭ​യി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ളാ​ണ്. സി​യാ ഉ​ർ റ​ഹ്മാ​ൻ, ക​ല്യാ​ൺ ബാ​ന​ർ​ജി, എ. ​രാ​ജ, ലാ​വു ശ്രീ​കൃ​ഷ്ണ ദേ​വ​രാ​യ​ലു, കെ.​ന​രേ​ഷ് ഗ​ണ​പ​ത് മ്ഹാ​സ്‌, കൗ​ശ​ലേ​ന്ദ്ര കു​മാ​ർ, സു​പ്രി​യ സു​ലെ, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​രും സ​മി​തി​യി​ലു​ണ്ട്.

പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ആ​ഴ്ച​യി​ലെ അ​വ​സാ​ന പ്ര​വൃ​ത്തി​ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ലോ​ക്‌​സ​ഭ​യി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് സ​മി​തി​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. മാ​ർ​ച്ച് 25നാ​ണ് വി​ദേ​ശ സം​ഭാ​വ​ന ഭേ​ദ​ഗ​തി ബി​ൽ ലോ​ക്‌​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. രാ​ജ്യ​ത്തെ എ​ൻ​ജി​ഒ​ക​ൾ​ക്കും വി​ദേ​ശ ധ​ന​സ​ഹാ​യ​ത്തി​നു​മേ​ൽ കൂ​ടു​ത​ൽ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​താ​ണ് ബി​ല്ലി​ലെ പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ. 

ഒ​രു സം​ഘ​ട​ന​യു​ടെ എ​ഫ്‌​സി​ആ​ർ​എ ലൈ​സ​ൻ​സ് ന​ഷ്ട​പ്പെ​ട്ടാ​ൽ അ​തി​ന്‍റെ സ്വ​ത്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യാ​നും വി​നി​യോ​ഗി​ക്കാ​നും പ്ര​ത്യേ​ക അ​ധി​കാ​രി​യെ നി​യോ​ഗി​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​യും ബി​ല്ലി​ലു​ണ്ട്. ബി​ല്ലി​ലെ ചി​ല വ്യ​വ​സ്ഥ​ക​ൾ ക്രി​സ്ത്യ​ൻ എ​ൻ​ജി​ഒ​ക​ൾ​ക്കും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന സാ​മൂ​ഹി​ക​ക്ഷേ​മ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ല​ഭി​ക്കു​ന്ന നി​യ​മാ​നു​സൃ​ത വി​ദേ​ശ ധ​ന​സ​ഹാ​യ​ത്തെ ബാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ആ​രോ​പ​ണം. 

എ​ന്നാ​ൽ ബി​ൽ മ​ത​പ​ര​മാ​യ വി​വേ​ച​നം ല​ക്ഷ്യ​മി​ടു​ന്ന​ത​ല്ലെ​ന്നും വി​ദേ​ശ സം​ഭാ​വ​ന​ക​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി നി​യ​ന്ത്രി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ വി​വേ​ച​നം ചെ​യ്യു​ന്ന ഒ​രു വ്യ​വ​സ്ഥ​യെ​ങ്കി​ലും ചൂ​ണ്ടി​ക്കാ​ണി​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തെ സ​ർ​ക്കാ​ർ വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Kerala

എ​ഫ്‍​സി​ആ​ർ​എ ഭേ​ദ​ഗ​തി; മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: എ​ഫ്‍​സി​ആ​ർ​എ ഭേ​ദ​ഗ​തി​യി​ൽ നി​ന്ന് പി​ന്തി​രി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു. ബി​ല്ലി​ലെ ചി​ല വ്യ​വ​സ്ഥ​ക​ള്‍ രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ള്‍​ക്കി​ട​യി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

കേ​ന്ദ്ര സ​ർ​ക്കാ​ർ ഈ ​ഭേ​ദ​ഗ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തി​ല്‍ നി​ന്ന് പി​ന്തി​രി​യ​ണം. വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ക്ക​ല്‍ നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം അ​നു​മ​തി പു​തു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ നി​ര​സി​ക്ക​പ്പെ​ട്ടാ​ലോ, അ​ല്ലെ​ങ്കി​ല്‍ കാ​ലാ​വ​ധി​ക്കു​ള്ളി​ല്‍ പു​തു​ക്ക​ല്‍ ല​ഭ്യ​മാ​കാ​തെ​യാ​യാ​ലോ ര​ജി​സ്ട്രേ​ഷ​ന്‍ സ​ർ​ട്ടി​ഫി​ക്ക​റ്റ് റ​ദ്ദാ​ക്കി​യ​താ​യി ക​ണ​ക്കാ​ക്കു​മെ​ന്ന​താ​ണ് പു​തി​യ വ്യ​വ​സ്ഥ.

ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ വി​ദേ​ശ സം​ഭാ​വ​ന​ക​ളും ആ​സ്തി​ക​ളും കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​ന്ത്രി​ക്കു​ന്ന അ​ഥോ​റി​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക് പോ​കു​മെ​ന്ന​താ​ണ് പു​തി​യ ക​ര​ട് ബി​ല്ലി​ലെ വ്യ​വ​സ്ഥ. പൊ​തു​താ​ൽ​പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യാ​ൽ പ​രി​ഹ​രി​ക്കാ​ൻ 2010 ലെ ​വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ക്ക​ല്‍ നി​യ​ന്ത്ര​ണ നി​യ​മം പ​ര്യാ​പ്ത​മാ​ണ്.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഉ​യ​രു​ന്ന ഈ ​ആ​ശ​ങ്ക​ക​ള്‍ യു​ക്തി​സ​ഹ​വും ഗൗ​ര​വ​മു​ള്ള​തു​മാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച് ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മു​ന്നോ​ട്ട് വെ​ച്ച ആ​ശ​ങ്ക​ക​ൾ ദൂ​രീ​ക​രി​ച്ച​ശേ​ഷ​മേ ബി​ല്ലി​ന്‍റെ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​വൂ​വെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

എ​ഫ്സി​ആ​ർ​എ ഭേ​ദ​ഗ​തി; പ്ര​ധാ​ന​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ വേ​ട്ട​യാ​ടാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ആ​യു​ധ​മാ​ണ് പു​തി​യ എ​ഫ്സി​ആ​ർ​എ ഭേ​ദ​ഗ​തി​യെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി. വ്യ​ക്ത​മാ​യ ഗൂ​ഢ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ബി​ല്ല് പാ​സാ​ക്കി​യ​ത്.

പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തി​ലെ​ത്തു​മ്പോ​ൾ ഇ​തി​ന് മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ത്ത​രേ​ന്ത്യ​യി​ൽ വൈ​ദി​ക​രെ തെ​ര​ഞ്ഞു​പി​ടി​ച്ച് ആ​ക്ര​മി​ക്കു​ന്ന​ത് നാം ​ക​ണ്ട​താ​ണ്. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണി​ത്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള പ്ര​ധാ​ന​മ​ന്ത്രി​ക്ക് വി​ഷ​യ​മേ അ​ല്ലാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

സി​പി​എ​മ്മി​നെ നോ​വി​ക്കേ​ണ്ട എ​ന്ന ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബി​ജെ​പി ഈ ​വി​ഷ​യ​ത്തി​ൽ മൗ​നം പാ​ലി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല ഒ​രു വി​ഷ​യ​മ​ല്ലെ​ങ്കി​ൽ ബി​ജെ​പി നേ​തൃ​ത്വം അ​ത് തു​റ​ന്നു​പ​റ​യ​ണ​മെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

എ​ഫ്‌​സി​ആ​ര്‍എ നിയമഭേദഗതിയിൽ കടുത്ത ആശങ്ക: മാര്‍ തറയില്‍

ച​​ങ്ങ​​​​​​​​നാ​​​​​​​​ശേ​​​​​​​​രി: വി​​​​​​​​ദേ​​​​​​​​ശ​​​​​​​​ഫ​​​​​​​​ണ്ട് സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്ക​​​​​​​​ല്‍ നി​​​​​​​​യ​​​​​​​​മ​​​​​​ (എ​​​​​​​​ഫ്‌​​​​​​​​സി​​​​​​​​ആ​​​​​​​​ര്‍എ)​​​​​​ ഭേ​​​​​​​​ദ​​​​​​​​ഗ​​​​​​​​തി ബി​​​​​​​​ൽ ജ​​​​​​​​നാ​​​​​​​​ധി​​​​​​​​പ​​​​​​​​ത്യ വ്യ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യി​​​​​​​​ല്‍ അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കാ​​​​​​​​ന്‍ ക​​​​​​​​ഴി​​​​​​​​യാ​​​​​​​​ത്ത​​​​​​​​താ​​​​​​​​ണെ​​​​​​​​ന്നും ഈ ​​​​​​​​വി​​​​​​​​ഷ​​​​​​​​യ​​​​​​​​ത്തി​​​​​​​​ല്‍ ന്യൂ​​​​​​​​ന​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ങ്ങ​​​​​​​​ള്‍ക്ക് ക​​​​​​​​ടു​​​​​​​​ത്ത ആ​​​​​​​​ശ​​​​​​​​ങ്ക​​​​​​​​യു​​​​​​​​ണ്ടെ​​​​​​​​ന്നും ​കെ​​​​​​​​സി​​​​​​​​ബി​​​​​​​​സി സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി ജ​​​​​​​​ന​​​​​​​​റ​​​​​​​​ലും ച​​​​​​​​ങ്ങ​​​​​​​​നാ​​​​​​​​ശേ​​​​​​​​രി ആ​​​​​​​​ര്‍ച്ച്ബി​​​​​​​​ഷ​​​​​​​​പ്പു​​​​​​​മാ​​​​​​​​യ മാ​​​​​​​​ര്‍ തോ​​​​​​​​മ​​​​​​​​സ് ത​​​​​​​​റ​​​​​​​​യി​​​​​​​​ല്‍. അ​​​​​​​​തി​​​​​​​​രൂ​​​​​​​​പ​​​​​​​​ത ആ​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്ത് മാ​​​​​​​​ധ്യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ള്‍ക്കു ന​​​​​​​​ല്‍കി​​​​​​​​യ അ​​​​​​​​ഭി​​​​​​​​മു​​​​​​​​ഖ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് ആ​​​​​​​​ര്‍ച്ച്ബി​​​​​​​​ഷ​​​​​​​​പ് വി​​​​​​​​ഷ​​​​​​​​യ​​​​​​​​ത്തി​​​​​​​​ല്‍ രൂ​​​​​​​​ക്ഷ വി​​​​​​​​മ​​​​​​​​ര്‍ശ​​​​​​​​നം ഉ​​​​​​​​യ​​​​​​​​ര്‍ത്തി​​​​​​​​യ​​​​​​​​ത്.

ഇ​​​​​​​​ക്കാ​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ല്‍ നി​​​​​​​​ല​​​​​​​​വി​​​​​​​​ല്‍ നി​​​​​​​​യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​ട്ടും വീ​​​​​​​​ണ്ടും നി​​​​​​​​യ​​​​​​​​ന്ത്ര​​​​​​​​ണം ഏ​​​​​​​​ര്‍പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​തി​​​​​​​​ല്‍ സം​​​​​​​​ശ​​​​​​​​യ​​​​​​​​മു​​​​​​​​ണ്ട്. കേ​​​​​​​​ര​​​​​​​​ള ക​​​​​​​​ത്തോ​​​​​​​​ലി​​​​​​​​ക്കാ മെ​​​​​​​​ത്രാ​​​​​​​​ന്‍ സ​​​​​​​​മി​​​​​​​​തി​​​​​​​​യും ഭാ​​​​​​​​ര​​​​​​​​ത​​​​​​ മെ​​​​​​​​ത്രാ​​​​​​​​ന്‍ സ​​​​​​​​മി​​​​​​​​തി​​​​​​​​യും ഈ ​​​​​​​​വി​​​​​​​​ഷ​​​​​​​​യം പ്ര​​​​​​​​സ്താ​​​​​​​​വ​​​​​​​​ന​​​​​​​​ക​​​​​​​​ളി​​​​​​​​ലൂ​​​​​​​​ടെ അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട്. ഈ ​​​​​​​​വി​​​​​​​​ഷ​​​​​​​​യം സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച് കേ​​​​​​​​ന്ദ്ര​​​​​​​​സ​​​​​​​​ര്‍ക്കാ​​​​​​​​രു​​​​​​​​മാ​​​​​​​​യി സം​​​​​​​​ഭാ​​​​​​​​ഷ​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്താ​​​​​​​​നും ആ​​​​​​​​ലോ​​​​​​​​ച​​​​​​​​ന​​​​​​​​യു​​​​​​​​ണ്ട്.

വി​​​​​​​​ദേ​​​​​​​​ശ സ​​​​​​​​ഹാ​​​​​​​​യം എ​​​​​​​​ന്തോ കു​​​​​​​​ഴ​​​​​​​​പ്പം പി​​​​​​​​ടി​​​​​​​​ച്ച​​​​​​​​താ​​​​​​​​ണ് എ​​​​​​​​ന്ന മ​​​​​​​​നോ​​​​​​​​ഭാ​​​​​​​​വം സ​​​​​​​​ര്‍ക്കാ​​​​​​​​രി​​​​​​​​നു​​​​​​​​ണ്ട്. വി​​​​​​​​ദേ​​​​​​​​ശ​​​​​​​​ത്ത് ജോ​​​​​​​​ലി​​​​​​​​ചെ​​​​​​​​യ്യു​​​​​​​​ന്ന​​​​​​​​വ​​​​​​​​ര്‍ ഭാ​​​​​​​​ര​​​​​​​​ത​​​​​​​​ത്തി​​​​​​​​ലെ​​​​​​​​യും കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ​​​​​​​​യും ട്ര​​​​​​​​സ്റ്റി​​​​​​​​നു കൊ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന സ​​​​​​​​ഹാ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളും വി​​​​​​​​ദേ​​​​​​​​ശ സ​​​​​​​​ഹാ​​​​​​​​യ​​​​​​​​മാ​​​​​​​​ണ്. സ​​​​​​​​ഭ വി​​​​​​​​ദേ​​​​​​​​ശ ഫ​​​​​​​​ണ്ട് സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട്, സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു​​മു​​ണ്ട്. അ​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ടാ​​​​​​​​ണ് ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ ചെ​​​​​​​​റി​​​​​​​​യ ​​ഗ്രാ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ല്‍പോ​​​​​​​​ലും വി​​​​​​​​ദ്യാ​​​​​​​​ല​​​​യ​​​​​​​​ങ്ങ​​​​​​​​ളും ആ​​​​​​​​രോ​​​​​​​​ഗ്യ​​​​​​​​പ​​​​​​​​രി​​​​​​​​ച​​​​​​​​ര​​​​​​​​ണ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളും കൊ​​​​​​​​ണ്ടു​​​​​​​​വ​​​​​​​​രാ​​​​​​​​ന്‍ ക​​​​​​​​ഴി​​​​​​​​ഞ്ഞ​​​​​​​​ത്.

അ​​​​​​​​തൊ​​​​​​​​രു ന​​​​​​​​ല്ല കാ​​​​​​​​ര്യ​​​​​​​​മാ​​​​​​​​യി ക​​​​​​​​രു​​​​​​​​തു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു പ​​​​​​​​ക​​​​​​​​രം ദേ​​​​​​​​ശ​​​​​​​​വി​​​​​​​​രു​​​​​​​​ദ്ധ​​​​പ്ര​​​​​​​​വ​​​​​​​​ര്‍ത്ത​​​​​​​​നം എ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​യി​​​​​​​​ല്‍ കാ​​​​​​​​ണു​​​​​​​​ന്ന​​​​​​​​ത് സ​​​​​​​​ങ്ക​​​​​​​​ട​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​​​യ കാ​​​​​​​​ര്യ​​​​​​​​മാ​​​​​​​​ണ്.
വി​​​​​​​​ദേ​​​​​​​​ശ ട്ര​​​​​​​​സ്റ്റു​​​​​​​​ക​​​​​​​​ള്‍ സ​​​​​​​​ഹാ​​​​​​​​യി​​​​​​​​ക്കാ​​​​​​​​ന്‍ ശ്ര​​​​​​​​മി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് ഭാ​​​​​​​​ര​​​​​​​​ത​​​​​​​​ത്തി​​​​​​​​ലെ കാ​​​​​​​​രു​​​​​​​​ണ്യ പ്ര​​​​​​​​വ​​​​​​​​ര്‍ത്ത​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളെ​​​​യാ​​​​​​​​ണ്. ഭി​​​​​​​​ന്ന​​​​​​​​ശേ​​​​​​​​ഷി​​​​​​​​ക്കാ​​​​​​​​ര്‍, തെ​​​​​​​​രു​​​​​​​​വി​​​​​​​​ല്‍ ഉ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​വ​​​​​​​​ര്‍, മാ​​​​​​​​ന​​​​​​​​സി​​​​​​​​ക​​​​​​​​ന്യൂ​​​​​​​​ന​​​​​​​​ത​​​​​​​​യു​​​​​​​​ള്ള​​​​​​​​വ​​​​​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​​​​​ര്‍ക്കു​​​​​​​​ള്ള ഭ​​​​​​​​വ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ള്‍ ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ക്കാ​​​​​​​​നും ന​​​​​​​​ട​​​​​​​​ത്തി​​​​​​​​ക്കൊ​​​​​​​​ണ്ടു​​​​​​​​പോ​​​​​​​​കാ​​​​​​​​നു​​​​​​​​മാ​​​​​​​​ണ് വി​​​​​​​​ദേ​​​​​​​​ശ​​​​​​​​സ​​​​​​​​ഹാ​​​​​​​​യം ല​​​​​​​​ഭി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. വി​​​​​​​​ദേ​​​​​​​​ശി​​​​​​​​ക​​​​​​​​ള്‍ അ​​​​​​​​വ​​​​​​​​രു​​​​​​​​ടെ സ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ന്‍റെ ഒ​​​​​​​​രു​​​​​​​​വി​​​​​​​​ഹി​​​​​​​​തം പാ​​​​​​​​വ​​​​​​​​പ്പെ​​​​​​​​ട്ട രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ ക​​​​​​​​രു​​​​​​​​ണ​ അ​​​​​​​​ര്‍ഹി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​വ​​​​​​​​ര്‍ക്കാ​​​​​​​​യി ന​​​​​​​​ല്‍കു​​​​​​​​ന്ന​​​​​​​​തും വി​​​​​​​​ദേ​​​​​​​​ശ ഫ​​​​​​​​ണ്ടാ​​​​​​​​ണ്.

ആ​​​​​​​​രാ​​​​​​​​ധ​​​​​​​​നാ​​​​​​​​ല​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ള്‍ നി​​​​​​​​ര്‍മി​​​​​​​​ക്കാ​​​​​​​​നും ഫ​​​​​​​ണ്ട് ല​​​​​​​​ഭി​​​​​​​​ക്കാ​​​​​​​​റു​​​​​​​​ണ്ട്. അ​​​​​​​​വ​​​​​​​​ര്‍ വെ​​​​​​​​റു​​​​​​​​തേ ത​​​​​​​​രു​​​​​​​​ന്ന​​​​​​​​ത​​​​​​​​ല്ല, വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യ ല​​​​​​​​ക്ഷ്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലൂ​​​​​​​​ടെ​​​​​​​​യും മാ​​​​​​​​ന​​​​​​​​ദ​​​​​​​​ണ്ഡ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലൂ​​​​​​​​ടെ​​​​​​​​യും മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണ് ഫ​​​​​​​​ണ്ട് ന​​​​​​​​ല്‍കു​​​​​​​​ന്ന​​​​​​​​ത്. ഇ​​​​​​​​തു കൃ​​​​​​​​ത്യ​​​​​​​​മാ​​​​​​​​യി വി​​​​​​​​നി​​​​​​​​യോ​​​​​​​​ഗി​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​ണ്ടെ​​​​​​​​ന്ന് അ​​​​​​​​വ​​​​​​​​ര്‍ നി​​​​​​​​രീ​​​​​​​​ക്ഷി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ഉ​​​​​​​​റ​​​​​​​​പ്പു​​വ​​​​​​​​രു​​​​​​​​ത്തു​​​​ക​​​​യും ചെ​​​​യ്യും. ​​​​നി​​​​​​​​യ​​​​​​​​മ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യി സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ള്‍ പ്ര​​​​​​​​വ​​​​​​​​ര്‍ത്തി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ടാ​​​​​​​​ണ് ഇ​​​​​​​​വ​​​​​​​​യൊ​​​​​​​​ക്കെ ന​​​​​​​​ട​​​​​​​​ത്തി​​​​​​​​ക്കൊ​​​​​​​​ണ്ടു​​​​​​​​പോ​​​​​​​​കാ​​​​​​​​ന്‍ ക​​​​​​​​ഴി​​​​​​​​യു​​​​​​​​ന്ന​​​​​​​​ത്. അ​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ല്‍ മു​​​​​​​​മ്പേ​​​​​​​​ത​​​​​​​​ന്നെ ഈ ​​​​​​​​സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ ലൈ​​​​​​​​സ​​​​​​​​ന്‍സു​​​​​​​​ക​​​​​​​​ള്‍ റ​​​​​​​​ദ്ദു​​​​​​​​ചെ​​​​​​​​യ്യ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

പു​​​​​​​​തി​​​​​​​​യ വ്യ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​ക​​​​​​​​ൾ എ​​​​​​​​ഫ്‌​​​​​​​​സി​​​​​​​​ആ​​​​​​​​ര്‍എ നി​​​​​​​​യ​​​​​​​​മ​​​​​​​​ത്തി​​​​​​​​ന്‍റെ പ​​​​​​​​രി​​​​​​​​ധി​​​​​​​​യി​​​​​​​​ലേ​​​​​​​​ക്ക് മാ​​​​​​​​റ്റ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന​​​​​​​​ത് ആ​​​​​​​​ശ​​​​​​​​ങ്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ്. വി​​​​​​​​ദേ​​​​​​​​ശ​​​​​​​​ഫ​​​​​​​​ണ്ട് വി​​​​​​​​നി​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ച് വ​​​​​​​​ര്‍ഷ​​​​​​​​ങ്ങ​​​​​​​​ള്‍ക്കു​​​​​​​​മു​​​​​​​​മ്പ് നി​​​​​​​​ര്‍മി​​​​​​​​ച്ച വി​​​​​​​​ദ്യാ​​​​​​​​ല​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളും ആ​​​​​​​​രാ​​​​​​​​ധ​​​​​​​​നാ​​​​​​​​ല​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളും ഏ​​​​​​​​റ്റെ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​നും അ​​​​​​​വ വി​​​​​​​റ്റ് ഫ​​​​​​​​ണ്ട് രൂ​​​​​​​​പീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കാ​​​​​​​​നും പു​​​​​​​​തി​​​​​​​​യ​​​​​​​​നി​​​​​​​​യ​​​​​​​​മം അ​​​​​​​​നു​​​​​​​​ശാ​​​​​​​​സി​​​​​​​​ക്കു​​​​​​​​ന്നു.

രാ​​​​​​​ജ്യ​​​​​​​ത്തെ നി​​​​​​​​യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ല്‍ പ്ര​​​​​​​​വ​​​​​​​​ര്‍ത്തി​​​​​​​​ക്കു​​​​​​​​ന്ന സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​നു​​​​​​​​മേ​​​​​​​​ല്‍ ഇ​​​​​​​​ത്ത​​​​​​​​രം ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ള്‍ അ​​​​​​​​ടി​​​​​​​​ച്ചേ​​​​​​​​ല്‍പ്പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് ജ​​​​​​​​ന​​​​​​​​ധി​​​​​​​​പ​​​​​​​​ത്യ വ്യ​​​​​​​​വ​​​​​​​​സ്ഥി​​​​​​​​തി​​​​​​​​ക്ക് യോ​​​​​​​​ജി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത​​​​​​​​ല്ല. ഇ​​​​​​​​തൊ​​​​​​​​ക്കെ എ​​​​​​​​ന്തി​​​​​​​​നു​​​​​​​​വേ​​​​​​​​ണ്ടി​​​​​​​​യാ​​​​​​​​ണെ​​​​​​​​ന്ന് മ​​​​​​​​ന​​​​​​​​സി​​​​​​​​ലാ​​​​​​​​കു​​​​​​​​ന്നി​​​​​​​​ല്ല. വി​​​​​​​​ദേ​​​​​​​​ശ ഫ​​​​​​​​ണ്ട് ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ച് വ​​​​​​​​ര്‍ഷ​​​​​​​​ങ്ങ​​​​​​​​ള്‍ക്കു​​​​​​​​മു​​​​​​​​മ്പ് ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ച്ച ക്രൈ​​​​​​​​സ്ത​​​​​​​​വ​​​​​​​​സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ള്‍ നാ​​​​​​​​നാ​​​​​​​​ജാ​​​​​​​​തി മ​​​​​​​​ത​​​​​​​​സ്ഥ​​​​​​​​ര്‍ക്ക് നി​​​​​​​​ര്‍ലോ​​​​​​​​പമാ​​​​​​​​യ സേ​​​​​​​​വ​​​​​​​​നം ചെ​​​​​​​​യ്തി​​​​​​​​ട്ടു​​​​​​​​ണ്ട്.

പൊ​​​​​​​​ടു​​​​​​​​ന്ന​​​​​​​​നെ സൃ​​​​​​​​ഷ്ടി​​​​​​​​ക്കു​​​​​​​​ന്ന നി​​​​​​​​യ​​​​​​​​മ​​​​​​​​ത്തി​​​​​​​​ന്‍റെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ല്‍ ഈ ​​​​​​​​സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ​​​​​​​​യെ​​​​​​​​ല്ലാം ലൈ​​​​​​​​സ​​​​​​​​ന്‍സ് റ​​​​​​​​ദ്ദ്‌​​​​​​​​ചെ​​​​​​​​യ്ത് പി​​​​​​​​ടി​​​​​​​​ച്ചെ​​​​​​​​ടു​​​​​​​​ത്ത് വി​​​​​​​​റ്റ് തു​​​​​​​​ക ക​​​​​​​​ണ്ടു​​​​​​​​കെ​​​​​​​​ട്ടാ​​​​​​​​നു​​​​​​​​ള്ള നി​​​​​​​​യ​​​​​​​​മം പ​​​​​​​​രി​​​​​​​​ഷ്‌​​​​​​​​കൃ​​​​​​​​ത സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ത്തോ​​​​​​​​ടു​​​​​​​​ള്ള വെ​​​​​​​​ല്ലു​​​​​​​​വി​​​​​​​​ളി​​​​​​​​യാ​​​​​​​​ണ്.
വി​​​​​​​​ഷ​​​​​​​​യ​​​​​​​​വു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട് കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ പാ​​​​​​​​ര്‍ല​​​​​​​​മെ​​​​​​​​ന്‍റം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളെ ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​പ്പോ​​​​​​​​ള്‍ അ​​​​​​​​വ​​​​​​​ർ പ​​​​​​​​ല​​​​​​​​രും നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭാ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട് വി​​​​​​​​വി​​​​​​​​ധ സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലാ​​​​​​​​ണ്.

പ​​​​​​​​ല​​​​​​​​ര്‍ക്കും പാ​​​​​​​​ര്‍ല​​​​​​​​മെ​​​​​​​​ന്‍റി​​​​​​​ലെ ച​​​​​​​​ര്‍ച്ച​​​​​​​​ക​​​​​​​​ളി​​​​​​​​ല്‍പോ​​​​​​​​ലും പ​​​​​​​​ങ്കെ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​​​​​ല്ല. ച​​​​​​​​ര്‍ച്ച​​​​​​​​ക​​​​​​​​ള്‍പോ​​​​​​​​ലു​​​​​​​​മി​​​​​​​​ല്ലാ​​​​​​​​തെ നി​​​​​​​​യ​​​​​​​​മം പാ​​​​​​​​സാ​​​​​​​​ക്കി​​​​​​​​യെ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​നാ​​​​​​​​ണോ ഇ​​​​​​​​ത്ത​​​​​​​​ര​​​​​​​​മൊ​​​​​​​​രു അ​​​​​​​​വ​​​​​​​​സ​​​​​​​​ര​​​​​​​​ത്തി​​​​​​​​ല്‍ കേ​​​​​​​​ന്ദ്ര​​​​​​​​സ​​​​​​​​ര്‍ക്കാ​​​​​​​​ര്‍ ഈ ​​​​​​​ബി​​ൽ പാ​​​​​​​​ര്‍ല​​​​​​​​മെ​​​​​​​​ന്‍റി​​​​ല്‍ കൊ​​​​​​​​ണ്ടു​​​​​​​​വ​​​​​​​​ന്ന​​​​​​​​തെ​​​​​​​​ന്ന​​​​​​​​തി​​​​​​​​ലും സം​​​​​​​​ശ​​​​​​​​യ​​​​​​​​മു​​​​​​​​ണ്ടെ​​​​​​​ന്നും മാ​​​​​​​​ര്‍ തോ​​​​​​​​മ​​​​​​​​സ് ത​​​​​​​​റ​​​​​​​​യി​​​​​​​​ല്‍ കൂ​​​​​​​​ട്ടി​​​​​​​​ച്ചേ​​​​​​​​ര്‍ത്തു.

Kerala

എ​ഫ്‌​സി​ആ​ര്‍​ഐ ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ക്ക​ണം: വി.​ഡി.​സ​തീ​ശ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: എ​ഫ്‌​സി​ആ​ര്‍​ഐ ഭേ​ദ​ഗ​തി ബി​ല്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ക​ത്ത​യ​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന സം​ഘ​ട​ന​ക​ളെ​യും അ​വ​ര്‍​ക്ക് കീ​ഴി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​യും നി​യ​മ ഭേ​ദ​ഗ​തി പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

അ​തി​നാ​ല്‍ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ വി​ദേ​ശ നി​യ​ന്ത്ര​ണ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ല് ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ര്‍​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചി​രു​ന്നു.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഈ ​ഭേ​ദ​ഗ​തി നീ​ക്ക​ത്തി​ല്‍ നി​ന്നും പി​ന്തി​രി​യ​ണം. ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ങ്ങ​ളെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ക​യും ത​ക​ര്‍​ക്കു​ക​യും ചെ​യ്യു​ന്ന ന​ട​പ​ടി​യാ​ണി​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Latest News

Corehub Up